കോഴിക്കോട്: യുവജനവിരുദ്ധവും കേരള വിരുദ്ധവുമായ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നരിക്കുനിയിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി ബി.സി അനുജിത്ത് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര ബജറ്റിൽ കേരളത്തിന് തന്നത് കടലാമയും തേങ്ങയും മാത്രമാണ്, യുവാക്കളുടെ ഉന്നമനത്തിനായുള്ള പുതിയ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപിക്കാത്തത് യുവ ജനത്തോടുള്ള വെല്ലുവിളിയാണ്. തൊഴിലിടങ്ങൾ സൃഷ്ടിക്കാനും തൊഴിൽ സാധ്യതകൾ വളർത്താനും ബജറ്റ് ഒന്നും വകയിരുത്തിയില്ല. കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് ഈ തവണയും സ്വപ്‌നങ്ങളിൽ മാത്രം ഒതുങ്ങി, ബജറ്റുകളിൽ കേരളത്തോട് മാത്രം കാണിക്കുന്ന അവഗണനകൽക്കെതിരെ ശക്തമായ പ്രധിഷേധം വരും നാളുകളിൽ ഉണ്ടാവുമെന്ന് ഡി വൈ എഫ് ഐ സൂചിപ്പിച്ചു.
നരിക്കുനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഫസലു റഹ്മാൻ പരിപാടിയിൽ അധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഇ.അഖിൽ, സബിൻരാജ്, വി.സി അബിൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് ജോ: സെക്രട്ടറി കെ.കെ വിമേഷ് സ്വാഗതവും ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം പി.ആര്യ നന്ദിയും പറഞ്ഞു.




