മുംബൈ: മുംബൈയിൽ ഭിന്നശേഷിക്കാരിയായ 20 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കേൾവി – സംസാര ശേഷിയില്ലാത്ത യുവതിയാണ് പീഡനത്തിനിരയായത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ പിതാവ് പിടിയിലാവുകയായിരുന്നു.
കേസിൽ 17 വയസുള്ള ആൺകുട്ടിയെയും മറ്റൊരു പുരുഷനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനയിൽ ഇവരല്ല കുഞ്ഞിന്റെ പിതാവെന്ന് തെളിഞ്ഞു. തുടർന്ന് സംശയത്തിന്റെ പേരിൽ യുവതിയുടെ പിതാവടക്കം 17 പേരുടെ പേരുടെ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി അയച്ചു. ഇതിൽ പിതാവിന്റേത് പോസിറ്റീവ് ആകുകയായിരുന്നു.






