Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുറുക്കൻ പാറ ഗ്രീൻ പാർക്കിൽ ബയോമൈനിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കുറുക്കൻ പാറ ഗ്രീൻ പാർക്കിൽ പഴയ ട്രെഞ്ചിംഗ് ഗ്രൗണ്ടിന്റെ അവശിഷ്ടങ്ങൾ പതിറ്റാണ്ടുകളായി മണ്ണിലാഴ്ന്നു കിടക്കുകയായിരുന്നു. ശാസ്ത്രീയമായ മാലിന്യ സംസ്കരണം ആരംഭിക്കുന്നതിന് മുൻപ് അടിഞ്ഞുകൂടിക്കിടന്ന ഈ മാലിന്യവും അതിനോടൊപ്പം ചേർന്ന് കിടക്കുന്ന മണ്ണും പൂർണ്ണമായും നീക്കം ചെയ്യുന്നതിനുള്ള ബയോമൈനിങ് പദ്ധതി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഗ്രീൻ പാർക്കിൽ കുന്നംകുളം നിയമസഭാ അംഗം എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.

ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ പൂർണ്ണമായും മാലിന്യ ദുരിതത്തിൽ നിന്ന് മോചിപ്പിക്കുന്നതിനായുള്ള ഈ പദ്ധതി ജനങ്ങൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. കുടിവെള്ളത്തെ പോലും ശുദ്ധീകരിച്ച് വരും തലമുറയെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായ ഈ പദ്ധതി അതിവേഗം പൂർത്തീകരിക്കണമെന്നും, ഇതിലൂടെ പുനർനിർമിക്കപ്പെടുന്ന ഗ്രൗണ്ട് ഈ പ്രദേശത്തെ ചെറുപ്പക്കാർക്ക് കായിക വിനോദങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നും നിയമസഭാ അംഗം എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ സൗമ്യ അനിലൻ, വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, നഗരസഭ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer