Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സെന്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഇരിങ്ങാലക്കുല രൂപതയുടെ പ്രഥമ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെ രജതജൂബിലി സ്‌മരണാർത്ഥം ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ 1989-ൽ ചാലക്കുടിയിൽ ആരംഭിച്ച സെൻ്റ് ജെയിംസ് ആശുപത്രിക്ക് എൻഎബിഎച്ച് അംഗീകാരം ലഭിച്ചു.

ആരോഗ്യമേഖലയിൽ സുരക്ഷിതത്വവും ഗുണമേന്മയും ഉറപ്പ് വരുത്തുന്ന ദേശീയ അക്രഡിറ്റേഷൻ ബോർഡ് ആണ്. ആശുപത്രികളെ വിശദമായി പരിശോധിച്ച് നല്‌കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എൻഎബിഎച്ച് ബോർഡ് യോഗം ചേർന്നാണ് ഈ അംഗീകാരം നല്കുന്നത്.

ആശുപത്രി ട്രസ്റ്റിൻ്റെ കീഴിൽ നേഴ്‌സിങ്ങ് കോളേജ്, ഫാർമസി കോളേജ്, നേഴ്സ‌ിങ്ങ് സ്‌കൂൾ, അലൈഡ് ഹെൽത്ത് സയൻസസ് കോളേജ്, ഡി എൻബി കോഴ്‌സുകൾ എന്നിവ പ്രവർത്തിക്കുന്നു. 50 രോഗികൾക്ക് ഫ്രീ ഡയാലിസസ് നല്കി വരുന്നു. കഴിഞ്ഞ വർഷം ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെൻ്റിൻ്റെയും, പൊലുഷൻ കൺട്രോൾ ബോർഡിൻ്റെയും സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി.

എൻഎബിഎച്ച് സർട്ടിഫിക്കറ്റ് കൈമാറലും ലോഗോ പ്രകാശനവും  സെന്റ് ജെയിംസ് ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ മാർ പോളി കണ്ണൂക്കാടൻ
പിതാവിന്റെ അദ്ധ്യക്ഷതയിൽ നടക്കുകയുണ്ടായി ലോഗോപ്രകാശനം യോഗത്തിൽവച്ച് ചായ്  ദേശീയ വൈസ് പ്രസിഡൻ്റ് ഫാദർ. ജോൺസൻ വാഴപ്പിള്ളി  ആശുപത്രി ട്രസ്റ്റ് പ്രസിഡന്റ് മോൺ. ജോസ് മാളിയേക്കൽ അച്ചന് കൈമാറി. ആശുപത്രി ഡയറക്ടർ റവ. ഡോ. ആന്റു ആലപ്പാടൻ സ്വാഗതം ആശംസിച്ചു .എൻഎബിഎച്ച് പ്രവർത്തനങ്ങൾ ഫാ. ടിജോ ആലപ്പാട്ട് വിശദീകരിക്കുകയും. എൻഎബിഎച്ച്  ടീമിനെ ഫാ. ഡിൻറോ തെക്കിനിയത്ത് പരിചയപ്പെടുത്തി. മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രകാശ് വി, ക്വാളിറ്റി കോ-ഓർഡിനേറ്റർ അഞ്ജന രാജു, നേഴ്‌സിങ്ങ് സൂപ്രണ്ട് സി. റുബീന എന്നിവർ പ്രസം ഗിച്ചു.

Advertisement
WhiteswanTV Footer