സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഓച്ചിറയിൽ യുവാവിന്റെ പോക്കറ്റിൽ നിന്ന് 17.05 ഗ്രാം എംഡിഎംഎ പിടികൂടി

ഓച്ചിറ: കൊല്ലം ഓച്ചിറയിൽ വീണ്ടും വൻ ലഹരി മരുന്നു വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഐയുമായി യുവാവ് പിടിയിൽ. കോട്ടയം കുലശേഖരമംഗലം തൗഫീഖ് മൻസ്സിലിൽ അനൂപിനെയാണ് 17.05 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറ പൊലീസും കരുനാഗപ്പള്ളി സബ്ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് ചങ്ങൻകുളങ്ങരയിലുള്ള വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ഇയാൾ ധരിച്ചിരുന്ന പാന്റിന്റെ പോക്കറ്റിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നും എത്തിച്ചതാണന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

എംഡിഎംഎ അളക്കാൻ ഉപയോഗിക്കുന്ന ത്രാസും, എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഉപകരണമായ ഹുക്കയും കണ്ടെത്തി. സ്കൂൾ കോളേജ് കുട്ടികൾക്ക് വില്പനയ്ക്കായാണ് എത്തിച്ചതെന്ന് സംശയിക്കുന്നതായി ഡാൻസഫ് ടീം അംഗങ്ങൾ പറഞ്ഞു. ബെംഗളൂരുവിൽ എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും തുടരന്വേഷണത്തിലൂടെ കണ്ടുപിടിക്കുമെന്ന് ഓച്ചിറ എസ്എച്ച്ഒ അറിയിച്ചു. എട്ടുവർഷമായി ഓച്ചിറ ചങ്ങൻകുളങ്ങര മാലിയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു പ്രതി. ഓച്ചിറ പൊലീസിനൊപ്പം ഡാൻസ് ആഫ് എസ്ഐ മാരായ സായിസേനൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വായനശാല പരിപാടിയിൽ നന്ദി പറയുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി ആക്രമിച്ചു; മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട് ചായ്യോത്ത് പ്രദേശത്ത് വായനശാലയിലെ പരിപാടിക്കിടെ കാട്ടുപന്നി ആക്രമിച്ച് മൂന്ന് പേർക്ക് പരിക്ക്. ചായ്യോത്ത് സ്കൂളിന് സമീപമുള്ള എം ജി സ്മാരക വായനശാലയിലാണ് സംഭവം. വിജ്ഞാന വികസന സദസ് നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപന്നി

Read More »

യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്ത് അഫ്രീദിനേയും മാതാപിതാക്കളേയും ചോദ്യം ചെയ്യും

കാസർകോട്: കാസർകോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് അഫ്രീദിനെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. അഫ്രീദിനേയും മാതാപിതാക്കളേയും വിശദമായി ചോദ്യം ചെയ്യും. ആ​ദ്യഘട്ടത്തിൽ ജസീലയുടെ വീട്ടിലെ അം​ഗങ്ങളിൽ നിന്നും

Read More »

മോഷണക്കേസിൽ ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തിൽ യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യ മോഷണകേസിൽ റിമാൻഡിലായതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ താമസിച്ചിരുന്ന റഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ 16-ാം തീയതി അഞ്ചലിൽ

Read More »

തൃക്കാക്കരയിലെ ടി കമ്പനി ഹോട്ടലിൽ കൂട്ടയടി; അക്രമി സംഘത്തിലെ ഒരാൾ പിടിയിൽ

കൊച്ചി: ഭക്ഷണം കഴിച്ച ശേഷം പണം നൽകാത്തത് ചോദ്യം ചെയ്തതിനെ ഹോട്ടൽ ഉടമയെയും ജീവനക്കാരനെയും മർദിച്ചു. എറണാകുളം എൻജിഒ ക്വാർട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ‘ടി കമ്പനി’ എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. പരിക്കേറ്റ കടയുടമയും

Read More »

തിരുവനന്തപുരം ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടിത്തം

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂളിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് സ്കൂൾ ബസുകൾ കത്തിനശിച്ചു. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. സ്കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത ബസുകളാണ് കത്തി നശിച്ചത്. മൂന്നു ബസുകൾ പൂർണമായും ഒരു

Read More »

ശബരിമല കൊടിമര നിർമ്മാണം; കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്

തിരുവനന്തപുരം: ശബരിമല കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി വിജിലൻസ് സംഘം രേഖപ്പെടുത്തി. ഇന്നലെയാണ് പ്രത്യേക അന്വേഷണസംഘം മന്ത്രിയുടെ മൊഴിയെടുത്തത്. സംഭാവനയായി നൽകിയ സ്വർണത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ അദ്ദേഹം

Read More »
Advertisement