Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യഷ് നായകനായി എത്തുന്ന “ടോക്‌സിക്” ചിത്രത്തിന്റെ ടീസർ റിലീസ് നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ചിത്രത്തിന്റെ ടീസർ ഫെബ്രുവരി 20-ന് രാവിലെ 9:35-ന് റിലീസ് ചെയ്യും. വയലൻസും സങ്കീർണമായ കഥാപരിസരവും സൂചിപ്പിക്കുന്ന പോസ്റ്റർ സിനിമയുടെ ഇരുണ്ട സ്വഭാവം വ്യക്തമാക്കുന്നു. രക്തം ചിന്തിയ, മഞ്ഞുവീഴ്ചയ്ക്ക് നടുവിൽ, മുഖം മറച്ച് കുപ്പിയിൽ നിന്ന് മദ്യം കഴിക്കുന്ന ‘രായ’ എന്ന യഷിന്റെ കഥാപാത്രമാണ് പോസ്റ്ററിലുള്ളത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായ ടോക്‌സിക്, ഓരോ ഘട്ടങ്ങളിലായാണ് വിവരങ്ങൾ പുറത്തുവിടുന്നത്. കഥയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താത്തതിനാൽ തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയുണ്ട്. നാളെ പുറത്തിറങ്ങുന്ന ടീസർ സിനിമയുടെ ലോകത്തെക്കുറിച്ച് ആദ്യമായൊരു കൃത്യമായ കാഴ്ച നൽകും. സിനിമയുടെ അന്തരീക്ഷവും ദൃശ്യഭംഗിയും കൂടുതൽ ആഴത്തിൽ അനുഭവപ്പെടുന്നതിനായി ടീസർ ഒറ്റ ഭാഷയിലായിരിക്കും റിലീസ് ചെയ്യുക.

നാദിയയായി കിയാര അദ്വാനി, കരുത്തുറ്റ എലിസബത്തായി ഹുമ ഖുറേഷി, സിനിമയുടെ ഗതി മാറ്റുന്ന ഗംഗ എന്ന കഥാപാത്രമായി നയൻതാര എന്നിവരെത്തുന്നു. താരാ സുതാരിയ റെബേക്കയായും, രുക്മിണി വസന്ത് മെലീസയായും വേഷമിടുന്നു. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്, കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചത്. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങി നിരവധി ഭാഷകളിൽ സിനിമ മൊഴിമാറ്റി എത്തും.

Recent News

Advertisement
WhiteswanTV Footer