വയനാട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പോളി ടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം. മീനങ്ങാടി പോളിടെക്‌നിക് കോളേജിലെ രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അഭിഷേക് (19) ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി കുമാരന്റെ മകനാണ്.
അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിൽ ഇടിക്കുകയായിരുന്നു. പരിക്കുകളുമായി അഭിഷേകിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ച്ചയായ ചികിത്സയ്ക്കിടെയാണ് അഭിഷേകിന് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തില്‍ നടക്കും.




