തിരുവനന്തപുരം: പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ. ബിന്ദു സുന്ദറിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. സിസേറിയൻ ശസ്ത്രക്രിയ നടത്തുന്നതിൽ വൈകിയതാണു പ്രധാന കാരണം എന്നാണ് കണ്ടെത്തൽ. നേരത്തെ തന്നെ ശസ്ത്രക്രിയയ്ക്ക് തീരുമാനം എടുക്കാമായിരുന്നുവെന്നും സമിതി വിലയിരുത്തി. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്യിലെ മൂന്നംഗ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.




