സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

മോഷണക്കേസിൽ ഭാര്യ പിടിയിലായതിന്റെ മനോവിഷമത്തിൽ യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം: ഭാര്യ മോഷണകേസിൽ റിമാൻഡിലായതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിൽ തീ കൊളുത്തി ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. കൊല്ലം പടിഞ്ഞാറ്റിൻകര റഫീക്ക് മൻസിലിൽ താമസിച്ചിരുന്ന റഫീഖ് ആണ് മരിച്ചത്.

കഴിഞ്ഞ 16-ാം തീയതി അഞ്ചലിൽ ഓടുന്ന സ്വകാര്യ ബസിൽ ഒരു കുട്ടിയുടെ സ്വർണ്ണകൊലുസ് മോഷ്ടിച്ച കേസിൽ റഫീഖിന്റെ ഭാര്യ സബീനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ സ്വർണ്ണകൊലുസ് സബീനയിൽ നിന്ന് കണ്ടെടുത്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.

ഭാര്യയുടെ അറസ്റ്റ്, റിമാൻഡ് നടപടികൾ എന്നിവയെ തുടർന്നുണ്ടായ അപമാനബോധവും മാനസിക സമ്മർദ്ദവും കാരണം റഫീഖ് കടുത്ത വിഷമത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ ഡോ. മറിയ ഉമ്മൻ മൽസരിക്കണം; കോൺഗ്രസ് നേതാക്കൾ ഇത് കാണുന്നില്ലേ?

സോണി കല്ലറയ്ക്കൽ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏറ്റവും അധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടപ്പെട്ട പല സീറ്റുകളും

Read More »

ഒഎൽഎക്‌സ് വഴി ഐഫോൺ വിലക്കുറവിൽ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പ്രതി പിടിയിൽ

കല്പറ്റ: ഒ.എൽ.എക്‌സ്. വഴി മൊബൈൽ ഫോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത് തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പോലീസ് പിടികൂടി. ബത്തേരി മാടക്കര സ്വദേശിയായ ഫാസിൽ ആണ് അറസ്റ്റിലായത്.

Read More »

സൈബർ ആക്രമണത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകി ഷഹനാസ്

തിരുവനന്തപുരം: സൈബർ ആക്രമണത്തിനെതിരേ കോൺഗ്രസ് സഹയാത്രികയും എഴുത്തുകാരിയും പ്രസാധകയുമായതിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി സമർപ്പിക്കുകയായിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്നുണ്ടായ മോശം പെരുമാറ്റം തുറന്നുപറഞ്ഞതിനെ തുടർന്നാണ് തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടക്കുന്നതെന്ന്

Read More »

പുതുയുഗയാത്രക്കിടെ വേദിയിലെ തിക്കും തിരക്കും ബഹളവും; ക്ഷോഭിച്ച് വിഡി സതീശൻ

ഇടുക്കി: പുതുയുഗ യാത്രയ്ക്ക് അടിമാലിയിൽ നൽകിയ സ്വീകരണ പരിപാടിക്കിടെ വേദിയിലുണ്ടായ തിക്കിലും തിരക്കിലും ബഹളത്തിലും ക്ഷോഭിച്ച് വിഡി സതീശൻ. പ്രസംഗിക്കുന്നതിനിടെ ബഹളം തുടര്‍ന്നതോടെ പലതവണ വിഡി സതീശൻ സംസാരിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രസംഗം വീണ്ടും തുടര്‍ന്നപ്പോള്‍

Read More »

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »
Advertisement