Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. ജാമ്യ വ്യവസ്ഥയിലെ അഞ്ചാം ഉപാധി ലംഘിച്ചുവെന്നാരോപിച്ചാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന നിബന്ധന പ്രതി ലംഘിച്ചുവെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ഫെബ്രുവരി 17-ന് വാട്ട്സ്ആപ്പ് കോളിലൂടെ അതിജീവിതയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിച്ചതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ഇതിനിടെ, ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രാഹുലിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഈ മാസം 28-ന് രാഹുലോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയിൽ ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.

Advertisement
WhiteswanTV Footer