സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി: സുഹൃത്തുക്കൾക്കൊപ്പം പമ്പാനദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി. മൈലപ്ര വടക്കേമറ്റപ്പള്ളിൽ ബിജു വർഗീസിന്റെ മകൻ ക്രിസ് ബിജു (17), കോന്നി വെള്ളപ്പാറ കിടങ്ങയിൽ വീട്ടിൽ ബിനുവിന്റെ മകൻ ജോഷിൻ ബിനു (17) എന്നിവരാണ് മരിച്ചത്. ഇരുവരും മൈലപ്ര മൗണ്ട് ബഥനി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സുഹൃത്തുക്കളായ പത്തുപേർ റാന്നി ഐത്തലയിലെ കളരിക്കൽ കടവിൽ കുളിക്കാനെത്തിയത്. സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ നദിയിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ ജോഷിൻ ബിനു ഒഴുക്കിൽപ്പെട്ടു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ക്രിസ് ബിജു ഒഴുക്കിൽപ്പെട്ടത്. അപകടസാദ്ധ്യത മനസിലാക്കിയതോടെ മറ്റുള്ളവർ പിൻവാങ്ങി. ഇന്നലെ രാത്രി എട്ടരവരെ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പ്രതികൂല കാലാവസ്ഥ കാരണം പിന്നീട് തെരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ ആറുമണിയോടെ തെരച്ചിൽ പുനരാരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി

Read More »
Advertisement