ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ് ആദ്യം ബാറ്റ്‌ചെയ്യുന്നതെങ്കിൽ സിംബാബ്‌വേയ്‌ക്കെതിരേ കുറഞ്ഞത് 77 റൺസിനെങ്കിലും ജയിക്കണം.
ഇനി ചേസ് ചെയ്യുകയാണെങ്കിൽ ഇന്ത്യക്ക് കടുപ്പമാണ്. സിംബാബ്‌വേ 150 റൺസെടുത്താൽ കുറഞ്ഞത് 13-ാം ഓവറിൽ തന്നെ ലക്ഷ്യം മറികടക്കണം. സിംബാബ്‌വേ 180 റൺസെടുത്താൽ 14ആം ഓവറിന്റെ അവസാന പന്തിലെങ്കിലും ജയിക്കണം. ഓസ്ട്രേലിയയേയും ശ്രീലങ്കയേയും തോൽപ്പിച്ച ടീമാണ് സിംബാബ്വേ എന്ന് മറക്കരുത്.










