Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഈ 5 ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്നത്തെ കാലത്ത് പ്രായമായവർക്ക് മാത്രമല്ല, കുട്ടികൾക്കും ചെറുപ്പക്കാർക്കുമെല്ലാം ഭീഷണിയാണ് ഹൃദയസ്തംഭനം. ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. അറ്റാക്കിന്റെ ഈ അഞ്ച് ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്.

താടിയെല്ല് വേദന ഹാർട്ട് അറ്റാക്കിന്റെ ഒരു ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു.

അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം.

ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം. വെറുതെയിരിക്കുമ്പോൾ പോലും ശ്വാസം മുട്ടൽ തോന്നുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം

എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവയ്‌ക്കൊപ്പം തണുത്ത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന് അർത്ഥമാക്കാം.

തലകറക്കമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix