മുംബൈ: വ്യവസായി അനിൽ അംബാനിക്ക് കുരുക്ക് മുറുകുന്നു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ വായ്പ തട്ടിപ്പിന് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടുന്നതടക്കം നടപടികളുമായി ഇഡി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ കേസ്. അനിൽ അംബാനിക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. 2200 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.






