Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആ ‘അവിഹിതം’ തൃഷ? ചികഞ്ഞ് ആരാധകർ, വിജയ്ക്ക് തിരിച്ചടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഭാര്യ സം​ഗീത നൽകിയ വിവാഹമോചന പരാതിയിൽ കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ് നടനും ടിവികെ തലവനുമായ വിജയ്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ സം​ഗീത പറഞ്ഞ നടി ആരെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കഴിഞ്ഞ ഏറെക്കാലമായി വിജയ്ക്കൊപ്പം ഉയർന്നു കേൾക്കുന്ന തൃഷയുടെ പേര് തന്നെയാണ് ഇപ്പോഴും പറയുന്നത്. പിന്നാലെ നടിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. തൃഷ മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ അസഭ്യവും കടുത്ത വാക്കുകളുമായി വിജയ് ആരാധകർ ഒഴുകുകയാണ്.

കുടുംബത്തെ നശിപ്പിച്ചവൾ, വിജയ് അണ്ണനോട് ഈ ചതി വേണ്ടായിരുന്നു, വിജയ് അണ്ണന്റെ ജീവിതം നശിപ്പിച്ചതിന് അഭിനന്ദനങ്ങൾ, അപ്പോ പുരിയലേ..ഇപ്പോ പുരിയിത്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ‘ജസ്റ്റിസ് ഫോർ സം​ഗീത’ എന്ന ഹാഷ്ടാ​ഗുമായും ഒരുവിഭാ​ഗം രം​ഗത്ത് എത്തുന്നുണ്ട്. എന്നാൽ തൃഷ തന്നെയാണ് ആ നടിയെന്ന് എന്തുറപ്പിലാണ് പ്രചരിപ്പിക്കുന്നതെന്ന വാദവും ഉന്നയിക്കുന്നവരുണ്ട്. എന്തായാലും ഈ സംഭവവികാസങ്ങൾ വിജയുടെ രാഷ്ട്രീയ ഭാവിയെ എങ്ങനെ ബാധിക്കുമെന്നതാണ് ഇപ്പോൾ തമിഴകം ഉറ്റുനോക്കുന്നത്.

Recent News

Advertisement
WhiteswanTV Footer