സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡബ്ലിൻ: അയർലൻഡിൽ കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. ബ്രേ മേഖലയിലെ കടലിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിനിലെ ചെറിവുഡിൽ ഐ.ടി പ്രൊഫഷണലായിരുന്ന അശ്വതി രാജശേഖരനാണ് മരിച്ചത്. ഡബ്ലിൻ ഗ്രാഫ്റ്റൺ സ്ട്രീറ്റിലെ ഹെയ്‌സ് കൺസൾട്ടൻസിയിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതിയെ കഴിഞ്ഞ ദിവസമാണ് കാണാതായത്.

ലുവാസിലെ യാത്രയ്ക്ക് ശേഷമാണ് അശ്വതിയെ കാണാനില്ലെന്ന് സുഹൃത്തുക്കൾ പരാതി നൽകിയത്. തുടർന്ന് ഡാൽകി, കില്ലിനി തീരപ്രദേശങ്ങളിൽ കോസ്റ്റ് ഗാർഡും ഹെലികോപ്റ്ററുകളും ഉൾപ്പെടെ തിരച്ചിൽ നടത്തി. ഡാൽക്കി ബീച്ചിന് സമീപത്തുനിന്ന് അശ്വതിയുടെ ലാപ്‌ടോപ്പും ബാഗും കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാവിലെയാണ് ബ്രേ മേഖലയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം പുറത്തുവന്നത്. തുടർന്ന് ആശുപത്രിയിലെത്തിയ സുഹൃത്തുക്കൾ അത് അശ്വതിയുടേതാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം ലോക്ലിൻസ്റ്റൗൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബെംഗളൂരുവിൽനിന്ന് അയർലൻഡിലെത്തിയ അശ്വതിക്ക് ലെറ്റർക്കെന്നിയിലേക്ക് ജോലി സംബന്ധമായ സ്ഥലംമാറ്റം ലഭിച്ചിരുന്നു. അവിടേക്ക് പോകാനിരിക്കെയായിരുന്നു അപകടം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.