പട്ന: ഗോപാൽഗഞ്ച് ജില്ലയിലെ ആർസിസി ബ്രിഡ്ജാണ് നിർമാണത്തിലിരിക്കെ തകർന്നുവീണത്. 2.89 കോടി രൂപയായിരുന്നു പാലത്തിന്റെ നിർമാണച്ചെല്. ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റർ നീളമുള്ള പാലം നിർമിച്ചുകൊണ്ടിരുന്നത്.
കോൺക്രീറ്റിങ് നടക്കുന്നതിനിടെ വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീഴുകയുമായിരുന്നു. മിനിറ്റുകൾക്കകം പാലത്തിന്റെ വലിയൊരു ഭാഗം തകർന്ന് നിലംപൊത്തുകയും ചെയ്തു. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. കോൺക്രീറ്റങ്ങിന് ഉപയായോഗിച്ച നിർമാണ സാമഗ്രികൾ ഗുണനിലവാരമില്ലാത്തവയാണെന്ന് നാട്ടുകാർ ആരോപിച്ചു. വിശദമായ പരിശോധനയ്ക്കുശേഷമേ പാലം പണി പുനഃരാരംഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.






