Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗോവിന്ദന്റെ പിന്‍ഗാമിയാര്? തളിപ്പറമ്പില്‍ ചൂടേറിയ ചര്‍ച്ച

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ സിപിഎമ്മിന് തലവേദന സമ്മാനിക്കുന്നത് തങ്ങളുടെ ഉരുക്ക് കോട്ടയായ കണ്ണൂര്‍ ജില്ല തന്നെയാണ്. സി.പി.എം. സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചൂടുപിടിപ്പിക്കാനാണ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം. എന്നാല്‍ സ്ഥാനാര്‍ഥികളുടെ അന്തിമപട്ടികയ്ക്ക് രൂപം നല്‍കാന്‍ ഇന്ന് നിര്‍ണായക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെ സ്ഥാനാര്‍ഥിപട്ടിക തയ്യാറാക്കുമ്പോള്‍ ആരൊക്കെ ഇടംപിടിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഇപ്പോഴും ധാരാണയിലെത്താനായിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാമത്തെ യോഗമാണ് ഇന്ന് ചേരുന്നത്.

ജില്ലയിലെ ആകെയുള്ള 11 മണ്ഡലങ്ങളില്‍ പകുതിയോളം മണ്ഡലങ്ങളുടേയും കാര്യത്തില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെങ്കിലും തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളെ ചൊല്ലിയാണ് യോഗങ്ങളിലെ ചൂടേറിയ ചര്‍ച്ച. അതില്‍ തന്നെ തളിപ്പറമ്പിന്റെ കാര്യത്തിലാണ് കൂടുതല്‍ അനിശ്ചിതത്വം തുടരുന്നത്. തങ്ങളുടെ എക്കാലത്തേയും വലിയ ഉരുക്ക് കോട്ടയായ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാത്തത് കണ്ണൂര്‍ നേതൃത്വത്തിന് ചില്ലറ തലവേദനയല്ല നല്‍കുന്നത്. ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് തളിപ്പറമ്പിലെ ജനങ്ങള്‍ സിപിഎമ്മിനെ കയ്യൊഴിഞ്ഞിട്ടുള്ളത്. എംവി ഗോവിന്ദനും എംവി രാഘവനും പോലുള്ള കമ്മ്യൂണിസ്റ്റ് വമ്പന്മാര്‍ ജയിച്ചുകയറിയ മണ്ഡലം.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സിറ്റിങ് സീറ്റാണ് തളിപ്പറമ്പ്. സംസ്ഥാന സെക്രട്ടറി ചുമതലയുള്ളതിനാല്‍ ഗോവിന്ദന്‍ വീണ്ടുമൊരു അങ്കത്തിന് ഇറങ്ങില്ല. ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ നേതാവും ആന്തൂര്‍ നഗരസഭയുടെ മുന്‍ അധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ ഈ പേരിനോട് ഒരു വലിയ വിഭാഗം തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഏകപക്ഷീയമായി നേതാക്കളുടെ ബന്ധുക്കള്‍ക്കായി മണ്ഡലം കൈമാറുന്നതാണ് ഈ വിഭാഗത്തിന്റെ എതിര്‍പ്പിന്റെ അടിസ്ഥാനം. പതിറ്റാണ്ടുകളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ നേതൃത്വം കാണാതെ പോകുന്നുവെന്ന് ഇവര്‍ക്ക് പരിഭവം. ശ്യാമളയെ മത്സരിപ്പിക്കുന്നില്ലെങ്കില്‍ തളിപ്പറമ്പിലെ മുന്‍ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ എന്‍. സുകന്യയുടെ പേരും പരിഗണിക്കുന്നുണ്ട്. ഈ പേരിനോടും പൂര്‍ണമായും ആരും യോജിച്ചിട്ടില്ല ഇതുവരെ. നേരത്തെ എംവി നികേഷ് കുമാറിന്റെ പേരും കേട്ടിരുന്നെങ്കിലും നിലവില്‍ ചര്‍ച്ചകളിലില്ല.

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer