ന്യൂ ഡല്‍ഹി: ഇന്ത്യന്‍ വിപണിയെ കീഴടക്കാന്‍ ഏറ്റവും പുതിയ മോഡല്‍ അവതരിപ്പിച്ച് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പ. ഒഫീസിന 8 സ്പെഷ്യല്‍ സീരീസ് എന്ന പേരിലെത്തിയിരിക്കുന്ന പുതിയ മോഡലിന് 1.34 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. 125 സിസി, 150 സിസി മോഡലുകളാണ് വിപണിയില്‍ എത്തുക.
വെസ്പയുടെ നിരയില്‍ നിലവില്‍ ലഭ്യമായ ജനപ്രിയമായ 125 സിസി, 150 സിസി എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പമാണ് സ്‌കൂട്ടര്‍ എത്തുന്നത്. 125 സിസി മോഡലുകളില്‍ എഞ്ചിന് 7,100 ആര്‍പിഎമ്മില്‍ 9.3 യവു കരുത്തും 5,600 ആര്‍പിഎമ്മില്‍ 10.1 ചാ ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.



