തിരുവനന്തപുരം: മനോരോഗിയായ യുവതിയെ പീഡിച്ച കേസില്‍ ഏഴ് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് പുറത്തിറയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസില്‍ വീണ്ടും ജയിലില്‍. മുട്ടത്തറ സ്വദേശി ജയകുമാറിനെ (65) ഏഴ് വര്‍ഷം കഠിന തടവിനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്.
2025 ഏപ്രില്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം. തനിച്ച് നടന്നുപോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. 2012ല്‍ ഇതേ പ്രതി ഒരു മനോരോഗിയായ യുവതിയെ പീഡിപ്പിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതാണ്.

