Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

6 മണിക്കൂറില്‍ താഴെയാണോ ഉറക്കം? നിര്‍ബന്ധമായും ഇത് വായിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ന് തിരക്കുള്ള ജീവിതം നയിക്കുന്ന പലരും രാത്രി 4-5 മണിക്കൂറുകള്‍ മാത്രമേ ഉറങ്ങാറുള്ളൂ. റീല്‍സ് നോക്കി കിടന്ന് ഉറക്കം കളയുന്നവരുമുണ്ട്. ഈ ശീലം തലച്ചോറിനെ വളരെ മോശമായി ബാധിക്കും. പഠനങ്ങള്‍ അനുസരിച്ച് രണ്ടാഴ്ച തുടര്‍ച്ചയായി 6 മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ തലച്ചോറ് 24 മുതല്‍ 48 മണിക്കൂര്‍ വരെ ഉറങ്ങാതിരിക്കുന്ന ഒരാളുടെ തലച്ചോറിന് സമാനമാണ്. 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം.

ഉറക്കം കുറയുമ്പോള്‍ ശ്രദ്ധയും കുറയുന്നു. തലച്ചോറിന്റെ പ്രീഫ്രണ്ടല്‍ കോര്‍ട്ടക്സിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഉന്മേഷം നഷ്ടപ്പെടുത്തും.

തുടര്‍ച്ചയായ ഉറക്കക്കുറവ് തലച്ചോറിന്റെ പ്രതികരണശേഷിയെ വളരെയധികം ബാധിക്കുന്നു. ഡ്രൈവിങ് പോലെയുള്ള പെട്ടെന്ന് ആക്ഷന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട സാഹചര്യങ്ങളില്‍ അത് തടസ്സപ്പെടാനിടയാക്കും.

ഉറക്കക്കുറവ് ഹ്രസ്വകാല ഓര്‍മ്മകള്‍ സൂക്ഷിക്കാനും കാര്യങ്ങള്‍ വിശകലനം ചെയ്യാനുമുള്ള തലച്ചോറിന്റെ കഴിവിനെ ഇല്ലാതാക്കുന്നു. ഇത് ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ക്ക് കാരണമാകും.

ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും ചിന്തകളെയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനേയും ബാധിക്കുകയും ദേഷ്യം, ഉത്കണ്ഠ, സ്വഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

Recent News

Advertisement
WhiteswanTV Footer