പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകർ അങ്ങനെ ചോദിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കായി പ്രചാരണം നടത്താൻ തനിക്ക് സാധിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കാരണം താൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കണമെന്ന് പറഞ്ഞത് പാർട്ടിയാണെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പാലക്കാട് മണ്ഡലത്തിൽ സജീവമാകുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുന്നതിനായി ഇന്ന് മണ്ഡലത്തിലെത്തി. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. ജനുവരി 11ന് പ്രത്യേക അന്വേഷണസംഘം മൂന്നാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു.






