Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലൈംഗികാതിക്രമ കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: ലൈംഗികാതിക്രമ കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ സംവിധായകൻ ചിദംബരത്തിന് എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം ടൗൺ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. സെഷൻസ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

ചിദംബരത്തിനെതിരെ സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം, സ്ത്രീയെ മോശമായി സ്പർശിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2022-ൽ എളംകുളത്തെ തന്റെ ഫ്ലാറ്റിൽ യുവതിയെ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയതായാണ് പരാതിയിൽ പറയുന്നത്. മൊഴി രേഖപ്പെടുത്തിയതിനു ശേഷം പോലീസ് കേസെടുത്തിരുന്നു.

രണ്ട് വർഷം മുമ്പ് യുവതി സോഷ്യൽ മീഡിയയിലും ചിദംബരത്തിനെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ചിദംബരം മാനനഷ്ടക്കേസും നൽകിയിരുന്നു. ഈ കേസിൽ നിന്ന് പിന്മാറാത്തതുകൊണ്ടാണ് പുതിയ പരാതിക്ക് കാരണം എന്ന് സംവിധായകന്റെ അടുത്തവൃത്തങ്ങൾ പറയുന്നു.

മുൻകൂർ ജാമ്യാപേക്ഷയിൽ ചിദംബരം എല്ലാ ആരോപണങ്ങളും നിഷേധിച്ചു. യുവതിയുമായി ഉണ്ടായ ഇടപെടൽ ഒരു സിനിമാ പദ്ധതിയുടെ സമയത്ത് ഉണ്ടായ പ്രൊഫഷണൽ ബന്ധമായിരുന്നുവെന്നും, പരാതി നാല് വർഷം കഴിഞ്ഞാണ് നൽകിയതെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. ഡയറക്ടറുടെ പ്രതിച്ഛായ തകർക്കാനാണ് ഈ ആരോപണങ്ങൾ ഉയർത്തിയതെന്നും പ്രതിഭാഗം വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer