കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങള്‍. മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടെന്നും ഇതിന്റെ ഫോട്ടോകള്‍ എടുത്തതിന് ഭാര്യയെ ഗണേശിന്റെ ആളുകള്‍ മര്‍ദിച്ചുവെന്നും സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇടപെട്ടില്ലെന്നുമാണ് ആരോപണങ്ങള്‍.
ശനിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. വാളകത്തെ കുടുംബവീട്ടില്‍ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ മന്ത്രിയെ കണ്ടു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഭര്‍ത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ ധരിപ്പിച്ചപ്പോള്‍ പൊലീസില്‍ അറിയിക്കാന്‍ പറയുകയും ഇതനുസരിച്ച് പൊലീസിനെ വിളിക്കുകയുമായിരുന്നു.
ഫോട്ടോകള്‍ എടുക്കാന്‍ ശ്രമിച്ച ഭാര്യയെ മന്ത്രിയുടെ സഹായികള്‍ മര്‍ദിക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്.






