ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുകയാണ്. ബാരലിന് നൂറു ഡോളറായതോടെ പാകിസ്ഥാനിലെ സാഹചര്യം കൂടുതല്‍ മോശമാവുകയാണ്. കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന അവസ്ഥയിലാണ് പാക് സര്‍ക്കാര്‍. ഇതിനാല്‍ കാബിനറ്റ് അംഗങ്ങള്‍ക്ക് അടുത്ത രണ്ടുമാസം ശമ്പളമുണ്ടാവില്ലെന്നതാണ് പ്രധാന തീരുമാനങ്ങളില്‍ ഒന്ന്.
ആഴ്ചയില്‍ നാലുദിവസം മാത്രം പ്രവര്‍ത്തിദിനമാക്കിയതിനൊപ്പം പകുതിപ്പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്.
സ്‌കൂളുകള്‍ അടച്ചിടുന്നതിന് പുറമേ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ ക്ലാസ് ഓണ്‍ലൈനാക്കി. സമ്മേളനങ്ങള്‍ക്കും യോഗങ്ങള്‍ക്കും ഹോട്ടലുകള്‍ ബുക്ക് ചെയ്യരുതെന്നും അതിനായി സര്‍ക്കാര്‍ കെട്ടിടം ഉപയോഗിക്കാനുമാണ് തീരുമാനം.






