സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വേനല്‍ക്കാലത്ത് കറന്റ് ബില്‍ കൂടുതലാണോ? കുറയ്ക്കാന്‍ വഴിയുണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വേനല്‍ക്കാലത്ത് ഫാനുകളും എസിയുമെല്ലാം തുടര്‍ച്ചയായി ഇടുന്നത് കൊണ്ട് മിക്ക വീടുകളിലും കറന്റ് ബില്‍ കൂടുതലായിരിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതി ബില്‍ കുറയ്ക്കാവുന്നതാണ്.

എസി ശ്രദ്ധിക്കണം

എസി ഉപയോഗിക്കുമ്പോള്‍ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ സെറ്റ് ചെയ്യുക. ഒരു ഡിഗ്രി മാത്രം താപനില വര്‍ദ്ധിപ്പിക്കുന്നത് ഏകദേശം 6 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. എസി ഉപയോഗിക്കുമ്പോള്‍ തന്നെ ചെറിയ വേഗതയില്‍ ഫാന്‍ ഉപയോഗിക്കുന്നത് മിതമായ താപനിലയലും മുറി വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും, എസിയുടെ ലോഡ് കുറയും. ഒരു ഡിഗ്രി മാത്രം താപനില വര്‍ദ്ധിപ്പിക്കുന്നത് ഏകദേശം 6 ശതമാനം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കും. ഓരോ 15 ദിവസത്തിനിടയിലും എസി എയര്‍ ഫില്‍ട്ടര്‍ വൃത്തിയാക്കേണ്ടതും പ്രധാനമാണ്. ഇതില്‍ പൊടിപിടിച്ചാല്‍ എസിയുടെ ലോഡ് കൂടും.

പ്രകൃതിദത്ത കൂളിങ് രീതികള്‍

പകല്‍ സമയത്ത് കര്‍ട്ടനുകള്‍ അടച്ചിടുന്നത് അകത്ത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ഇരുണ്ട നിറത്തിലുള്ള കട്ടിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാം. വൈകുന്നേരം, ജനാലകള്‍ തുറക്കുന്നത് ശുദ്ധവായുവും തണുത്ത വായുവും അകത്ത് കടക്കാന്‍ സഹായിക്കും. ഇത് രാത്രിയില്‍ എസി വേണമെന്ന ചിന്ത കുറയ്ക്കും.

ഉപയോഗിക്കാത്തപ്പോള്‍ ഓഫ് ചെയ്യുക

പല ഇലക്ട്രോണിക് ഉപകരണങ്ങളും റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്താലും വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ടിവി, ലാപ്‌ടോപ്പ് ചാര്‍ജറുകള്‍, മൈക്രോവേവ് പോലുള്ള ഉപകരണങ്ങള്‍ പലപ്പോഴും സ്റ്റാന്‍ഡ്‌ബൈ മോഡില്‍ വൈദ്യുതി ഉപയോഗിക്കുന്നു. അനാവശ്യ വൈദ്യുതി ഉപഭോഗം ഒഴിവാക്കാന്‍, ഈ ഉപകരണങ്ങള്‍ അണ്‍പ്ലഗ് ചെയ്യുക അല്ലെങ്കില്‍ പൂര്‍ണ്ണമായും ഓഫ് ചെയ്യുക.

ഫ്രിഡ്ജ് ശ്രദ്ധിക്കുക

റഫ്രിജറേറ്ററിന്റെ സ്ഥാനവും ഉപയോഗവും വൈദ്യുതി ഉപഭോഗത്തെ ബാധിക്കും. ചൂട് ശരിയായി പുറത്തുപോകാന്‍ റഫ്രിജറേറ്റര്‍ ചുവരില്‍ നിന്ന് കുറഞ്ഞത് ആറ് ഇഞ്ച് അകലെ സൂക്ഷിക്കുക. വിന്റര്‍ മോഡില്‍ നിന്ന് സമ്മര്‍ മോഡിലേക്ക് മാറ്റുന്നതും വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ ഇടയ്ക്കിടെ തുറന്ന് നോക്കുന്ന ശീലം ഒഴിവാക്കുക

LED ബള്‍ബിലേക്ക് മാറാം

പരമ്പരാഗത ഫിലമെന്റ് ബള്‍ബുകളും ട്യൂബ് ലൈറ്റുകളും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ച് അവ മാറ്റിസ്ഥാപിക്കുന്നത് ഊര്‍ജ്ജ ഉപഭോഗം ഗണ്യമായി കുറയ്ക്കും. ചൂടും നല്ല രീതിയില്‍ കുറയ്ക്കാം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.