Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കൊച്ചിയില്‍ നാളെ ഗതാഗത നിയന്ത്രണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. കലൂര്‍, മറൈന്‍ ഡ്രൈവ് മേഖലകളിലാണ് നിയന്ത്രണം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷയ്ക്കായി 8000ഓളം പോലീസുകാരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തില്‍ നാളെ രാവിലെ 10 മണി മുതല്‍ 3 മണിവരെ ഗതാഗത നിയന്ത്രണമുണ്ടാകുമെന്നും അറിയിപ്പുണ്ട്. നഗരത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും അവധി ഒഴിവാക്കി ഡ്യൂട്ടിക്ക് കയറണമെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബസുകളുടെ റൂട്ട്

ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്:

ബിഒടി ഈസ്റ്റ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – NH 66 – വൈറ്റില – ഇടപ്പള്ളി വഴി പോകണം.
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്:
ഇടപ്പള്ളിയില്‍ നിന്ന് തിരിഞ്ഞ് കുണ്ടന്നൂര്‍ – ബി.ഒ.ടി ഈസ്റ്റ് – തോപ്പുംപടി വഴി പോകണം.

റൂട്ട്- 2

ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി – മാമംഗലം – പൊറ്റക്കുഴി – പച്ചാളം ഓവര്‍ബ്രിഡ്ജ് – ചാത്യാത്ത് വഴി ഹൈക്കോടതിയില്‍ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി- വൈറ്റില – കടവന്ത്ര – പനമ്പിള്ളി നഗര്‍ – തേവര ഫെറി – ബി.ഒ.ടി ഈസ്റ്റ് വഴി.

ഭാരവാഹനങ്ങള്‍: ഇന്ന് രാത്രി 10:00 മണി മുതല്‍ വിവിഐപി സന്ദര്‍ശനം കഴിയുന്നതുവരെ നഗരത്തിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix