സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വികസനം തടയുന്നവര്‍ പിതൃത്വം ഏറ്റെടുക്കുന്നു; രൂക്ഷമായി പ്രതികരിച്ച് വി ശിവന്‍കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാര്‍കൂടി പണം മുടക്കിയ പദ്ധതിയെ ബിജെപിയുടെ രാഷ്ട്രീയ വേദിയാക്കി മാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കൂടി പണം മുടക്കിയ പദ്ധതിയാണിത്. എന്നാല്‍ പരിപാടിയിലേക്ക് സംസ്ഥാന സര്‍ക്കാരിന് കൃത്യമായ ക്ഷണമില്ല. ചടങ്ങില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നു. വികസനം തടയാന്‍ നോക്കിയവര്‍ ഇപ്പോള്‍ അതിന്റെ പിതൃത്വം ഏറ്റെടുക്കുകയാണ്. രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് നല്‍കിയ സംഭാവന വട്ടപ്പൂജ്യമാണെന്നും മന്ത്രി വിമര്‍ശിച്ചു.

പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുകയും സംസ്ഥാന സര്‍ക്കാരിനെ അവഗണിക്കുകയും ചെയ്ത നിലപാടിലെ അതൃപ്തിക്ക് പിന്നാലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാര്‍ പരിപാടി ബഹിഷ്‌കരിക്കും.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.