Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെതന്യാഹു കൊല്ലപ്പെട്ടോ? അവകാശവുമായി ഇറാനിയന്‍ മാധ്യമങ്ങള്‍, സത്യമെന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടുവെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇറാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നെതന്യാഹു കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഇറ്റാമര്‍ ബെന്‍-ഗ്വീറിലെ ദേശീയ സുരക്ഷാ മന്ത്രിയും നെതന്യാഹുവിന്റെ സഹോദരനുമായ ഇദ്ദോ നെതന്യാഹുവും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇതിന് പിന്നില്‍.

കുറച്ച് ദിവസങ്ങളായി നെതന്യാഹു പൊതുവേദികളില്‍ വരാത്തത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം. നേരത്തെ എല്ലാ ദിവസവും ഒന്നിലധികം വീഡിയോകള്‍ അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാള്‍ ഇപ്പോള്‍ പ്രസ്താവനകള്‍ മാത്രമാണ് വരുന്നത്.

എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം തന്നെ ഇസ്രയേല്‍ ഉദ്യോഗസ്ഥരും വാര്‍ത്താ ഏജന്‍സികളും നിഷേധിക്കുകയാണ്. ബെയ്ത്ത് ഷെമേഷില്‍ ആക്രമണം നടന്ന സ്ഥലം അദ്ദേഹം സന്ദര്‍ശിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix