Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂട് കൂടുന്നു, വൃക്ക പണി തരും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൂട് കൂടുമ്പോള്‍ ഏറ്റവും അധികം പണി കിടുന്ന അവയവമാണ് വൃക്കകള്‍. ശരീരഭാരത്തിന്റെ 60% ജലമാണ്. വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നത് നിര്‍ജലീകരണത്തിനും വൃക്ക തകരാറിനും ഇടയാക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.

ഇളം തവിട്ട് നിറത്തിലുള്ള മൂത്രം, ദാഹം കുറവുള്ള അവസ്ഥ, ആരോഗ്യമുള്ള ചര്‍മം എന്നിവ മതിയായ ജലാംശത്തിന്റെ അടയാളങ്ങളാണ്. മൂത്രത്തിന്റെ നിറം മാറുന്നത് കാര്യമായി ശ്രദ്ധിക്കണം.

ചൂടുള്ള വരണ്ട കാലാവസ്ഥയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവരും കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ധാരാളം വെള്ളം കുടിക്കണം.

വൃക്ക തകരാറിലായ ആളുകളില്‍ നിര്‍ജലീകരണം രോഗം കൂടുതല്‍ വഷളാക്കും. നന്നായി ജലാംശം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് വൃക്കരോഗികള്‍ അല്ലാത്തവരും അത്യാവശ്യമാണ്.

ശുദ്ധമായ വെള്ളം, മോര്, കഞ്ഞിവെള്ളം എന്നിവ നല്ലതാണ്. ജ്യൂസുകളും കുടിക്കാമെങ്കിലും ശീതളപാനീയങ്ങള്‍, കാര്‍ബണേറ്ററ്റ് ഡ്രിങ്ക്‌സ്, ബിയര്‍ എന്നിവ നിര്‍ജലീകരണം കൂട്ടുകയേ ഉള്ളൂ.

Recent News

Advertisement
WhiteswanTV Footer