കോട്ടയം: പ്രണയം വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് കേരളത്തിൽ അഭയം തേടിയ വൈറൽ താരം മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞിരുന്നു. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മന്ത്രി വി. ശിവന്‍കുട്ടി, എം.പി. എ.എ. റഹീം എന്നിവർ പങ്കെടുത്തു.
സോഷ്യൽ മീഡിയയിൽ ഈ വിവാഹം വൈറലായപ്പോൾ, സിപിഎം നേതാക്കളെ പരിഹസിച്ച് എൻഡിഎ നേതാവും മുൻ എംഎൽഎയുമായ പി.സി. ജോർജ് രംഗത്തെത്തി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ, “ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നു എന്ന് അറിഞ്ഞു. വേടന്റെ വരെ ചെയ്ത സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടി പിടിച്ചു കെട്ടിയിരിക്കുകയാണ്” എന്നാണ് അദ്ദേഹം പരാമർശിച്ചത്. പി.സി. ജോർജ് രാഹുലിനെ രാഹുൽ ഗാന്ധിയല്ല, പാലക്കാട് എംഎൽഎ രാഹുലിനെയാണ് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യകതമാക്കുകയും , സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കുള്ള പാർട്ടിയുടെ വളർച്ചയെ പരിഹസിക്കുകയും ചെയ്തു.






