Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം; റീ-ടെൻഡർ നടപടികൾ വേഗത്തിലാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികളിലേക്ക്. മരുന്നുകളുടെ റീ-ടെൻഡർ നടപടികൾ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അംഗീകരിച്ചു.

പുതിയ സ്റ്റോക്കിനുള്ള മരുന്നുകളുടെ പർച്ചേസ് ഓർഡർ വൈകിയത് തിരഞ്ഞെടുപ്പ് നടപടികൾ കാരണമാണെന്നാണ് സർക്കാർ വിശദീകരണം. പുതിയ സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം പിന്നിട്ട ശേഷമാണ് പർച്ചേസ് ഓർഡർ നടപടികൾ പൂർത്തിയാക്കിയത്. ഇതിൽ ചില മരുന്നുകൾക്ക് റീ-ടെൻഡർ ആവശ്യമായി വന്നു.

റീ-ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം വലിയ വിവാദമായതോടെയാണ് നടപടികൾ വേഗത്തിലാക്കിയത്. മരുന്ന് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോർപ്പറേഷനുകളുമായി സഹകരിച്ച് മരുന്നുകൾ എത്തിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതിൽ ഇതുവരെ തീരുമാനമായിട്ടില്ല. മരുന്ന് വിതരണക്കാരുടെ കുടിശ്ശിക തീർക്കുന്നതിനായി ധനവകുപ്പിൽ നിന്ന് അടിയന്തര സാമ്പത്തിക സഹായം ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix