Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിലും മുംബൈയിലും കനത്ത സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തിൽ രാജ്യത്ത് പ്രതിഷേധങ്ങൾക്ക് പടയൊരുക്കം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഡൽഹി ജന്തർ മന്തറിലേക്ക് ഐസ, ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികൾ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടിയും പ്രതിഷേധം സംഘടിപ്പിക്കും.

ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങൾ ധരിച്ചുമാകും യുവതീയുവാക്കൾ സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുക. വൈകിട്ട് നാലോടെ ആയിരക്കണക്കിന് പ്രവർത്തകർ ശിവാജി പാർക്കിൽ ഒത്തുചേരുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചതിനാൽ ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി പ്രവർത്തകർ അറസ്റ്റിന് വഴങ്ങുമെന്നും നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരള ഹൗസ് ഭാഗം മുതൽ ആളുകളെ നിയന്ത്രിക്കുന്ന സമീപനമാണ് സിആർപിഎഫും പൊലീസും സ്വീകരിക്കുന്നത്. ജന്തർ മന്തറിലേക്ക് ആരെയും കടത്തിവിടരുതെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ മാത്രം 5000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായാണ് വിവരം. വിവിധയിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

ന്യൂഡൽഹി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചിൽ കൂടുതൽ ആളുകൾ ഒരുമിച്ച് കൂടുന്നതിനും നിയന്ത്രണമുണ്ട്. ജന്തർ മന്തറിന് സമീപത്തെ മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ഗ്യാനേഷ് കുമാറിന് സംരക്ഷണം നൽകുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

മുംബൈയിൽ 2013ലെ ബോംബെ ഹൈക്കോടതി വിധിയും ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് സിജെപിക്ക് രണ്ടുതവണയും പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചത്. എന്നാൽ വൈകിട്ട് നാലോടെ ശിവാജി പാർക്കിൽ പ്രതിഷേധം നടത്തുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ യുവതീയുവാക്കൾ വലിയ തോതിൽ മുംബൈയിലേക്ക് എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയും പ്രതിഷേധത്തിന് വ്യാപകമായ ആഹ്വാനം നടക്കുന്നുണ്ട്.

ശിവാജി പാർക്കിലെ ആറാം ഗേറ്റിന് സമീപമാണ് പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇവിടേക്കുള്ള പ്രവേശനം പൊലീസ് പൂർണമായും തടഞ്ഞിട്ടുണ്ട്. സമരം ആസാദ് മൈതാനത്തേക്ക് മാറ്റണമെന്ന നിർദേശം നേരത്തെ പൊലീസ് മുന്നോട്ടുവച്ചിരുന്നെങ്കിലും അഭിജീത്ത് ദീപ്‌കെ അടക്കമുള്ള നേതാക്കൾ ഇതിന് തയ്യാറായില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് ശിവാജി പാർക്കിൽ രാഷ്ട്രീയ പരിപാടികൾ നടത്താൻ അനുമതി നൽകുന്നുണ്ടെങ്കിൽ തങ്ങളുടെ പ്രതിഷേധത്തിന് അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സിജെപിയുടെ ചോദ്യം.

അതേസമയം അഭിജീത്ത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന വാർത്ത സിജെപി നിഷേധിച്ചു. മുംബൈ പൊലീസ് അഭിജീത്തിനെ കസ്റ്റഡിയിലെടുത്തെന്ന പ്രചാരണം വ്യാജമാണെന്ന് പാർട്ടി എക്‌സിലൂടെ വ്യക്തമാക്കി. അഭിജീത്ത് ദീപ്‌കെ കാറിനുള്ളിൽ നിന്നുള്ള സെൽഫിയും പാർട്ടി പങ്കുവെച്ചിട്ടുണ്ട്. മറൈൻ ഡ്രൈവിൽ പ്ലക്കാർഡുകളുമായി എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix