Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുണ്ടംവേലി ഫ്ലാറ്റ് നിർമാണം; ടിഡിഎൽസിക്ക് 2.48 കോടി രൂപ നൽകിയത് ചട്ടങ്ങൾ മറികടന്നെന്ന് ആരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും ക്രമക്കേട് നടന്നതായി ആരോപണം. ലൈഫ് മിഷനിൽനിന്ന് 2.48 കോടി രൂപ ആവശ്യമായ സ്ഥിരീകരണം ലഭിക്കാതെയാണ് ടിഡിഎൽസിക്ക് നൽകിയതെന്നാണ് രേഖകളിലെ വിവരം.

അന്നത്തെ ജിസിഡിഎ ചെയർമാൻ വി. സലീം ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഫയൽ അടിയന്തരമായി നീക്കാൻ നിർദേശം നൽകിയതായും രേഖകളിൽ പറയുന്നു. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ഓഡിറ്റിംഗ് സൂപ്രണ്ട് ജിസിഡിഎയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വലിയ തുക ഇ-പേയ്മെന്റ് വഴി നൽകുന്നത് ഒഴിവാക്കി അന്നുതന്നെ ചെക്ക് മുഖേന പണം നൽകിയതായും രേഖകളിൽ വ്യക്തമാകുന്നു. പണം അനുവദിക്കുന്നതിലും ഫയൽ നീക്കുന്നതിലും ചെയർമാൻ തിടുക്കം കാണിച്ചതിന് പിന്നിലെ കാരണം എന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ടിഡിഎൽസിക്ക് മുണ്ടംവേലി ഫ്ലാറ്റിന്റെ നിർമാണ കരാർ നൽകിയതിലും നേരത്തെ ചട്ടലംഘനം ആരോപിക്കപ്പെട്ടിരുന്നു. ആദ്യം പദ്ധതിയുടെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായാണ് സ്ഥാപനത്തെ നിയമിച്ചത്. പിന്നീട് അതേ സ്ഥാപനത്തിന് തന്നെ നിർമാണ കരാറും നൽകി.

നിർമാണത്തിന്റെ ഗുണനിലവാരം പരിശോധിക്കേണ്ട ചുമതല പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിക്കുണ്ടായിരിക്കെ, അതേ സ്ഥാപനത്തിന് നിർമാണ കരാർ നൽകിയത് ചട്ടവിരുദ്ധമാണെന്നാണ് ആരോപണം.

മുണ്ടംവേലിയിൽ നിർമിച്ച പി ആൻഡ് ടി ഫ്ലാറ്റുകളിൽ താമസം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ചോർച്ചയും മറ്റ് തകരാറുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഫ്ലാറ്റുകൾ താമസയോഗ്യമല്ലാത്ത അവസ്ഥയിലായി. സംഭവവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ ശുപാർശ ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix