തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 13,775 രൂപയും ഒരു പവന് 1,10,200 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വില അറിയിച്ചത്.
ഇന്നലെ പവന് 240 രൂപ കുറഞ്ഞിരുന്നു. അന്ന് ഒരു ഗ്രാം സ്വർണത്തിന് 13,680 രൂപയും ഒരു പവന് 1,09,440 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിലെ സ്വർണവിലയിലെ മാറ്റങ്ങളാണ് സംസ്ഥാനത്തെ വിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും ഒരു പവന് 2,350 രൂപയുമാണ് ഇന്നത്തെ വില.




