Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gcda

ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ; ടിക്കറ്റ് വിൽപ്പനയും അനിശ്ചിതത്വത്തിൽ

കൊച്ചി: ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ വാടകത്തുക സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) തമ്മിൽ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തർക്കം പരിഹരിക്കാനാകാത്തത് ആരാധകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക നൽകണമെന്നാണ് […]
Read more

മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ഉടൻ

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. തിങ്കളാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ സർക്കാർ എൻജിനീയർമാർക്കൊപ്പം മുണ്ടംവേലി ഫ്ളാറ്റിലെത്തി പരിശോധന നടത്തും. ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രാഥമിക അന്വേഷണം ആരംഭിക്കുക. ഫ്ളാറ്റിന്റെ കരാറുകാരായ ടിഡിഎൽസി, ജിസിഡിഎ എന്നിവരിൽനിന്ന് ആവശ്യമായ രേഖകളും വിജിലൻസ് സംഘം ശേഖരിക്കും. മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ അപാകതകളിൽ നേരത്തെ തന്നെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് […]
Read more

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎയ്ക്കെതിരെയും ആക്ഷേപം

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ പി & ടി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ജിസിഡിഎയുടെ നടപടികളിലും ഗുരുതര ആക്ഷേപങ്ങൾ. ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണെന്നാണ് വിവരം. ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് താഴെയായാണ് ഈ സ്ഥലവും. ജിസിഡിഎയുടെ ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടാത്ത മുണ്ടംവേലി പദ്ധതി നിർദേശിച്ചത് മുൻ ചെയർമാൻ സി.എൻ. മോഹനനാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. സി.എൻ. മോഹനെ പ്രതിയാക്കി വിജിലൻസ് കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ […]
Read more

മുണ്ടംവേലി ഫ്ലാറ്റ് നിർമാണം; ടിഡിഎൽസിക്ക് 2.48 കോടി രൂപ നൽകിയത് ചട്ടങ്ങൾ മറികടന്നെന്ന് ആരോപണം

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (ടിഡിഎൽസിഎസ്) മൊബിലൈസേഷൻ അഡ്വാൻസ് നൽകിയതിലും ക്രമക്കേട് നടന്നതായി ആരോപണം. ലൈഫ് മിഷനിൽനിന്ന് 2.48 കോടി രൂപ ആവശ്യമായ സ്ഥിരീകരണം ലഭിക്കാതെയാണ് ടിഡിഎൽസിക്ക് നൽകിയതെന്നാണ് രേഖകളിലെ വിവരം. അന്നത്തെ ജിസിഡിഎ ചെയർമാൻ വി. സലീം ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഫയൽ അടിയന്തരമായി നീക്കാൻ നിർദേശം നൽകിയതായും രേഖകളിൽ പറയുന്നു. മിനിറ്റുകൾക്കകം ഫയൽ നീക്കിയതിനാൽ പ്രാഥമിക പരിശോധന നടത്താൻ കഴിഞ്ഞില്ലെന്ന് ഓഡിറ്റിംഗ് സൂപ്രണ്ട് ജിസിഡിഎയുടെ നോട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വലിയ […]
Read more

മുണ്ടംവേലി ഫ്ലാറ്റ് വിവാദം; ജിസിഡിഎക്കെതിരെ കരാർ കമ്പനിയായ ടിഡിഎൽസി

കൊച്ചി: മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജിസിഡിഎക്കെതിരെ ആരോപണങ്ങളുമായി കരാർ കമ്പനിയായ ടിഡിഎൽസി നിർമ്മാണത്തിലെ പിഴവുകൾക്ക് കാരണം ജിസിഡിഎ നിർദേശിച്ച മാറ്റങ്ങളാണെന്ന് വ്യക്തമാക്കുന്ന കത്തിന്റെ പകർപ്പ് കമ്പനി പുറത്തുവിട്ടു. റൂഫിങ് ഷീറ്റ് ഒഴിവാക്കുക, ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഉപയോഗിക്കുക, സൺഷേഡുകളുടെ നീളം കുറയ്ക്കുക തുടങ്ങിയ പ്രധാന ഡിസൈൻ മാറ്റങ്ങൾ ജിസിഡിഎ നിർദേശിച്ചതാണെന്നാണ് കമ്പനിയുടെ വിശദീകരണം. മാലിന്യസംസ്കരണത്തിനായി ആദ്യം തീരുമാനിച്ചിരുന്ന ട്രീറ്റ്മെന്റ് പ്ലാന്റ് ഒഴിവാക്കി സെപ്റ്റിക് ടാങ്കാക്കി മാറ്റിയതും ജിസിഡിഎയുടെ തീരുമാനമാണെന്നും ടിഡിഎൽസി ആരോപിച്ചു. 2020 ഒക്ടോബർ […]
Read more

കലൂര്‍ സ്റ്റേഡിയം വിവാദം; GCDA യോഗം ഇന്ന്

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജിസിഡിഎ യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 10.30 ന് കടവന്ത്രയിലെ ജിസിഡിഎ ആസ്ഥാനത്താകും യോഗം നടക്കുക. അര്‍ജന്റീന ടീമിന്റെ മത്സരം കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് പറഞ്ഞ രംഗത്തുവന്ന സ്‌പോണ്‍സര്‍ക്ക് സ്റ്റേഡിയം കൈമാറിയത്തില്‍ വീഴ്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനം യോഗത്തില്‍ ചര്‍ച്ചയാവും. ജിസിഡിഎ ഭരണസമിതി യോഗത്തില്‍ വിഷയം ഉന്നയിക്കപ്പെടാനാണ് സാധ്യത. കരാറില്‍ ദുരൂഹതയുണ്ടെന്നുള്ള ആരോപണം കോണ്‍ഗ്രസ് സ്വീകരിക്കുന്നതിനിടയിലാണ് ഇന്ന് നിര്‍ണായക ജിസിഡിഎ യോഗം ചേരുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix