Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുണ്ടംവേലി ഫ്ലാറ്റ് നിർമാണത്തിൽ ജിസിഡിഎയ്ക്കെതിരെയും ആക്ഷേപം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ പി & ടി ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ജിസിഡിഎയുടെ നടപടികളിലും ഗുരുതര ആക്ഷേപങ്ങൾ. ജിസിഡിഎ നൽകിയ സ്ഥലം റവന്യൂ രേഖകൾ പ്രകാരം ചതുപ്പ് നിലമാണെന്നാണ് വിവരം. ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നതിന് താഴെയായാണ് ഈ സ്ഥലവും.

ജിസിഡിഎയുടെ ടെക്നിക്കൽ കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടാത്ത മുണ്ടംവേലി പദ്ധതി നിർദേശിച്ചത് മുൻ ചെയർമാൻ സി.എൻ. മോഹനനാണെന്ന് രേഖകളിൽ നിന്ന് വ്യക്തമാകുന്നു. സി.എൻ. മോഹനെ പ്രതിയാക്കി വിജിലൻസ് കേസും നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ നിർമാണ രീതിയായതിനാൽ ഐഐടി റിപ്പോർട്ട് വേണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ സോയിൽ റിപ്പോർട്ടും പൈൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ഐഐടി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കെട്ടിടത്തിന്റെ അടിത്തറയുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ പ്രധാന വിവരങ്ങളാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. ഈ റിപ്പോർട്ടുകൾ മനപ്പൂർവം ഒഴിവാക്കിയതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.

ലൈഫ് മിഷൻ വീടുകളുടെ എണ്ണം കൂട്ടാനുള്ള അനാവശ്യവും വ്യക്തതയില്ലാത്തതുമായ നീക്കങ്ങളാണ് പദ്ധതിയിലെ നിർമാണ അപാകതകൾക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. പ്രീ-എൻജിനീയേർഡ് കെട്ടിട നിർമാണത്തിൽ മുൻപരിചയമില്ലാത്ത ടിഡിഎൽസിക്ക് മതിയായ പരിശോധനയില്ലാതെയാണ് ജിസിഡിഎ കരാർ നൽകിയതെന്നും ആരോപണമുണ്ട്.

കുറഞ്ഞ ചെലവിൽ വേഗത്തിൽ പദ്ധതി പൂർത്തിയാക്കാൻ ലൈഫ് മിഷനും സമ്മർദ്ദം ചെലുത്തിയെന്നാണ് വിവരം. കരാർ കമ്പനി നിർദേശിച്ച നിർമാണ മാതൃക നടപ്പാക്കാനുള്ള ശേഷി കമ്പനിക്കുണ്ടോയെന്ന് തദ്ദേശ വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ടിഡിഎൽസിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസിലും ക്രമക്കേട് നടന്നതായി ആരോപണമുണ്ട്. ലൈഫ് മിഷനിൽ നിന്ന് സ്ഥിരീകരണം ലഭിക്കാതെയാണ് 2.48 കോടി രൂപ ടിഡിഎൽസിക്ക് നൽകിയതെന്നാണ് വിവരം. ജിസിഡിഎയുടെ ഓഡിറ്റിംഗ് വിഭാഗത്തിന് പരിശോധന നടത്താൻ സമയം നൽകാതെയാണ് പണം അനുവദിച്ചതെന്നും ആരോപണമുണ്ട്.

ഓൺലൈൻ പെയ്മെന്റിന് പകരം അടിയന്തരമായി ചെക്ക് മുഖേനയാണ് ഏകദേശം 2.49 കോടി രൂപ അനുവദിച്ചതെന്നും രേഖകൾ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭൂമി തിരഞ്ഞെടുപ്പ് മുതൽ കരാർ, നിർമാണ രീതി, പണമിടപാട് എന്നിവയിൽ വരെ ഗുരുതര വീഴ്ചകളുണ്ടായെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix