പാചകവാതക ക്ഷാമം രൂക്ഷമായി നേരിടുകയാണ് നമ്മള്. ഈ അവസരത്തില്‍ നമുക്ക് നോക്കാം പാചകം ആവശ്യമില്ലാത്ത കുറച്ച് സൂപ്പര്‍ ഫുഡുകള്‍.
സാലഡുകള്‍
സാലഡുകള്‍ എല്ലാം വേവിക്കാതെ ഉള്ളവയാണ്. വെള്ളരിക്ക, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തുള്ളവയും ഏത്തപ്പഴം, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത സാലഡുകള്‍ വളരെ നല്ലതാണ്
ഡ്രൈ ഫ്രൂട്സ്
കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും.
ചെറുപയര്‍ മുളപ്പിച്ചത്
നാരുകളും പ്രോട്ടീനും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ജ്യൂസുകള്‍
ചായ, കാപ്പി എന്നിവയ്ക്ക് പകരം പഴങ്ങളുടെ ഫ്രഷ് ജ്യൂസുകള്‍, നാരങ്ങ വെള്ളം, മോരും വെള്ളം, കരിക്ക് തുടങ്ങിയവ കുടിക്കാം.
ഓട്സ്
പാലിലോ തൈരിലോ ഓട്സ് ചേര്‍ത്ത് അതിലേക്ക് പഴങ്ങളും ഡ്രൈ ഫ്രൂട്സും ചേര്‍ത്ത് കഴിക്കാം





