സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫേസ്ബുക്ക് പോലുമില്ലെന്ന് സതീശന്‍, കള്ളം പൊളിച്ച് സുധാകരന്‍; കണ്ണ് മിഴിച്ച് അണികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പിണങ്ങി നില്‍ക്കുന്ന കെ സുധാകരന്‍ കോണ്‍ഗ്രസിന് ഓരോ ദിവസവും നല്‍കുന്നത് പുതിയ തലവേദനകള്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കിട്ട അതിവൈകാരികമായ, താനും കണ്ണൂരും തമ്മിലുള്ള ബന്ധം വര്‍ണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ചില്ലറ കോളിളക്കമല്ല കോണ്‍ഗ്രസിനകത്ത് ഉണ്ടാക്കിയിരിക്കുന്നത്. തനിക്ക് മുറിവേറ്റെന്ന ധ്വനിയുള്ള പോസ്റ്റിന് പിന്നാലെ അനുയായികള്‍ കണ്ണൂരിലെ വീട്ടിലേക്ക് ഒഴുകുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താത്പര്യം ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടും കെ.പി.സി.സി. നേതൃത്വമുള്‍പ്പെടെ അത് മുഖവിലയ്‌ക്കെടുക്കാത്തതാണ് സുധാകരനെ ചൊടിപ്പിക്കുന്നത്.

ഇപ്പോള്‍ കൊമ്പുകോര്‍ക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനുമായിട്ടാണ്. കഴിഞ്ഞ ദിവസം കെ സുധാകരന്റെ വെരിഫൈഡ് ഫെയ്‌സ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് വലിയ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍, സുധാകരന് ഫെയ്‌സ്ബുക്ക് അക്കൗണ്ടുള്ള കാര്യം അദ്ദേഹത്തിന് പോലുമറിയില്ലെന്ന് പറഞ്ഞായിരുന്നു സതീശന്റെ പരിഹാസം. സുധാകരനുമായി സംസാരിച്ചു. സീറ്റിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് യാതൊരും കുഴപ്പവുമില്ല. ഫെയ്‌സ്ബുക്ക് എന്താണെന്ന് പോലും സുധാകരന് അറിയില്ലത്രേ. ഇടഞ്ഞു നില്‍ക്കുന്ന സുധാകരനെ വീണ്ടും ചൊടിപ്പിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ആ കുറിപ്പ് തന്റേത് തന്നെയാണെന്നും മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്നും സുധാകരന്‍ കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ്. മത്സരിച്ചാല്‍ പാര്‍ട്ടിക്ക് എന്താണ് ദോഷമെന്നും അദ്ദേഹം ചോദിച്ചതോടെ കോണ്‍ഗ്രസ് വീണ്ടും വെട്ടിലായി. ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അവസരം നല്‍കണം. സഹപ്രവര്‍ത്തകര്‍ തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. ആഗ്രഹം ഇനിയെങ്കിലും പരിഗണിച്ച് പാര്‍ട്ടി തന്നെ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് കൂടി പറഞ്ഞതോടെ വിഡി സതീശന്റെ മറ്റൊരു വാദം കൂടി പൊളിയുകയാണ്.

സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലും കൊണ്ടുനടക്കാന്‍ കഴിയാത്ത ആളാണ് സുധാകരന്‍ എന്നല്ലേ സതീശന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നാണ് ഫേസ്ബുക്കില്‍ വന്ന ഒരു കമന്റ്. സുധാകരന്റെ നിര്‍ദ്ദേശപ്രകാരമല്ലാതെ മറ്റാര്‍ക്കാണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ഇടാന്‍ കഴിയുക എന്ന ചോദ്യവും അണികള്‍ ചോദിക്കുന്നു. സതീശന്റെ ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനേ ഉപകരിക്കൂ എന്ന വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.