Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് : ഇത്തവണ 27 സീറ്റുകളിൽ മത്സരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിഡിജെഎസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും. കഴിഞ്ഞ തവണത്തേക്കാൾ നാല് സീറ്റുകൾ അധികമായി ലഭിച്ച പാർട്ടി, ഇത്തവണ 27 മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. കോട്ടയം, ഉടുമ്പുഞ്ചോല ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഇത്തവണ ബിഡിജെഎസിന് അധികമായി ലഭിച്ചേക്കുമെന്നാണ് സൂചന. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം ഉച്ചയോടെ കൈക്കൊള്ളുകയും വൈകുന്നേരം നാല് മണിക്ക് പട്ടിക പ്രഖ്യാപിക്കുകയും ചെയ്യും.


​പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. അരൂരിൽ അഡ്വ. പി.എസ്. ജ്യോതിസ്, കുട്ടനാട്ടിൽ സന്തോഷ് ശാന്തി, കായംകുളത്ത് സുനിൽ മുണ്ടപ്പള്ളി എന്നിവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്. തമ്പി മേട്ടുതറയും പട്ടികയിൽ ഇടംപിടിച്ചേക്കും. ചേർത്തല മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനാണ് പാർട്ടി ആലോചിക്കുന്നത്. എൻഡിഎ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായതോടെ വിജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ തന്നെ അണിനിരത്താനാണ് ബിഡിജെഎസ് ലക്ഷ്യമിടുന്നത്. വൈകുന്നേരം നടക്കുന്ന പ്രഖ്യാപനത്തോടെ കൂടുതൽ വ്യക്തത വരും.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer