മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗില്‍ അവസാന നിമിഷം കൂടുതല്‍ ട്വിസ്റ്റുകള്‍. മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥി ആയേക്കും. വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ രംഗത്തിറക്കാനാണ് നീക്കം.
കാസര്‍കോട് മണ്ഡലത്തില്‍ കെ എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കാസര്‍കോടിന് വരത്തന്മാരെ വേണ്ടെന്ന തരത്തിലായിരുന്നു പോസ്റ്ററുകള്‍. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മത്സരിച്ച് ജയിച്ചത്.






