ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്. ബ്രെന്റ് ക്രൂഡ് ഇനത്തിന്റെ വില ഇന്ന് 104 ഡോളറായി ഉയര്‍ന്നു. ഒറ്റ ദിനം കൊണ്ട് വില 3.64 ശതമാനം കൂടിയിരിക്കുകയാണ്. ഡബ്‌ള്യു ടി ഐ ക്രൂഡ് ഇനത്തിന്റെ വില 3.72 ശതമാനം ഉയര്‍ന്ന 97.22 ഡോളറിലെത്തി.
ക്രൂഡിന്റെ വിലക്കയറ്റം അമേരിക്കയില്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഊര്‍ജ ഉത്പന്നങ്ങളുടെ വില പ്രകടമായി ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയില്‍ ഡീസല്‍ വില ഒരു ഗ്യാലന് 5 ഡോളര്‍ വര്‍ധിച്ചു. ഇത് ലോകത്താകമാനം ഇന്ധന വിലയിരും പിന്നാലെ ഉല്‍പ്പന്നങ്ങളുടെ വിലയിലും ചലനം സൃഷ്ടിക്കുമോ എന്നാണ് വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.






