സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ തന്നെ സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട് : തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സന്ദീപ് വാര്യർ മത്സരിക്കും. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങാൻ കെപിസിസി അദ്ദേഹത്തിന് നിർദേശം നൽകി.

സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ കാസർകോട് ഡിസിസിയിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നുവെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ടതോടെ പ്രതിഷേധം ശമിച്ചതായാണ് വിവരം. സ്ഥാനാർത്ഥിത്വം പരിഗണിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നതിനെ തുടർന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെ കാസർകോട്ടെ കോൺഗ്രസ് നേതാക്കൾ അടിയന്തര യോഗം ചേർന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനൊപ്പം ബാലകൃഷ്ണൻ പെരിയ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ഹക്കീം കുന്നിൽ, കെ. നീലകണ്ഠൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥിത്വത്തെ എതിർക്കുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരാനിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കി.

ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ തൃക്കരിപ്പൂരിൽ മത്സരിപ്പിക്കണമെന്നായിരുന്നു ഡിസിസിയുടെ മുൻ നിലപാട്. പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത് പ്രവർത്തകരിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.