കണ്ണൂർ: ഇരിട്ടിയിൽ വേനൽമഴയ്‌ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിൽ ഇരിട്ടി മേഖലയിൽ വൻ നാശം. 7 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു, മരങ്ങൾ കടപുഴകിയും മേൽക്കൂരകൾ പറന്നുമാണ് കേടുപാടുകൾ. പായം, ആറളം, ഉളിക്കൽ പഞ്ചായത്തുകളിലാണ് കൂടുതൽ നാശം റിപ്പോർട്ട് ചെയ്തത്.
വാഴ, മരച്ചീനി ഉൾപ്പെടെ വ്യാപകമായ കൃഷിനാശവും ഉണ്ടായി. നൂറുകണക്കിന് നേന്ത്രവാഴകൾ കാറ്റിൽ നിലംപൊത്തി. വൈദ്യുതി ലൈനുകളിൽ മരങ്ങൾ വീണതോടെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
പാട്ടത്തിനെടുത്ത് നടത്തിയ വാഴകൃഷിയും കനത്ത നാശം നേരിട്ടു. കൂടാതെ, ഒരു റസ്റ്ററന്റിന്റെ കൂറ്റൻ ലൈറ്റ് ബോർഡ് നിലംപൊത്തി ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ട് ചെയ്തു.






