Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓമശ്ശേരി സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ നശിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഓമശ്ശേരി പഞ്ചായത്തിലെ സ്റ്റേഡിയത്തിനുസമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്‌സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു. കളിസ്ഥലത്തിന്റെ പരിസരത്ത് സംശയാസ്പദമായി വളർന്നുനിന്ന ചെടികൾ ശ്രദ്ധയിൽപ്പെട്ട സമീക്ഷ സംഘടനയുടെ പ്രവർത്തകരാണ് വിവരം അധികൃതരെ അറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തി കഞ്ചാവ് തൈകൾ പിഴുതുമാറ്റി നശിപ്പിച്ചു. കളിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലിക്കരികിൽ വളർന്ന കുറ്റിച്ചെടികൾക്കിടയിലായിരുന്നു കഞ്ചാവ് ചെടികൾ നട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിന് പിന്നിൽ ആരാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർ പുലർത്തിയ ജാഗ്രതയാണ് കഞ്ചാവ് ചെടികൾ കണ്ടെത്താൻ വഴിവെച്ചതെന്ന് സമീക്ഷ സംഘടന ഭാരവാഹികൾ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer