റായ്പൂര്‍: മതപരിവര്‍ത്തനത്തിനെതിരെ കടുത്ത നിയമവുമായി ഛത്തിസ്ഗഡ്. ബലപ്രയോഗം, വിശ്വാസവഞ്ചന എന്നിവയിലൂടെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെയാണ് കര്‍ശന നടപടി. കൂട്ട മതപരിവര്‍ത്തനത്തിനെതിരെ ബില്ല് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചു. ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മയാണ് ബില്ല് അവതരിപ്പിച്ചത്. രണ്ടോ അതിലധികമോ വ്യക്തികളെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതിനെയാണ് കൂട്ടമതപരിവര്ത്തനമെന്ന് പറയുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവുശിക്ഷയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയുള്ള സ്വാധീനം, ബലപ്രയോഗം, വിശ്വാസ വഞ്ചാന എന്നിവയിലൂടെ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നിരോധിക്കുക എന്നതാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. ഇത്തരം നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ മറ്റൊരാളെ മതപരിവര്‍ത്തനം ചെയ്യാന്‍ നേരിട്ടോ അല്ലാതെയോ ശ്രമിക്കുന്നതോ ഗൂഢാലോചന നടത്തുന്നതോ ശിക്ഷാര്‍ഹമാണ്.






