തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടും . സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെ നേതൃത്വത്തിനെതിരെ അതിരൂക്ഷമായി വിമർശനങ്ങൾ ഉന്നയിച്ചതിനു ശേഷമാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത് . വർഷങ്ങളായി പാർട്ടിയിൽ നിന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച ഒരു സ്ഥാനാർത്ഥി പട്ടിക ഇതിന് മുൻപ് പുറത്തുവിട്ടിട്ടില്ലെന്നും യുവാക്കളെ പാർട്ടിക്കുള്ളിൽ മനഃപൂർവ്വം തഴയുകയാണ് നേതൃത്വം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്‌ഡിപിഐ താൽപ്പര്യപ്രകാരമാണെന്ന ആരോപണവും നുസൂർ ഉന്നയിച്ചു. അടൂർ പ്രകാശിന്റെ ബിസിനസ് പാർട്ണർ ആയതുകൊണ്ടാണ് നെടുമങ്ങാട് സ്ഥാനാർത്ഥിയായി മീനാങ്കൽ കുമാറിനെ പരിഗണിച്ചതെന്നും നുസൂർ വെളിപ്പെടുത്തി. അടൂർ പ്രകാശ് പാർട്ടി താൽപ്പര്യങ്ങൾ ബലികഴിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം എൻ.എസ്. നുസൂറിന്റെ രാജി തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത് .






