പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍. പിഷാരടി തന്റെ ഫേസ് ബുക്ക് പേജിലാണ് ഇരുവരും കൈകൊടുക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘എന്താ മോനെ ജയിച്ച് വാ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
തന്റെ സിനിമ ബന്ധങ്ങള്‍ ആയുധമാക്കാന്‍ തന്നെയാണ് പിഷാരടിയുടെ നീക്കം. പല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയത്തിന് പുറമേയുള്ള താരസാന്നിധ്യം ഏറെ ചര്‍ച്ചയായിട്ടുള്ളതാണ്. ഇത്തവണ അത് തനിക്ക് അനുകൂലമാക്കാനുള്ള തയ്യാറെടുപ്പിലാണ് പിഷാരടി. സിനിമാ മേഖലയിലുള്ള തന്റെ സൗഹൃദവലയം ഇലക്ഷന്‍ പ്രചരണത്തില്‍ വരും ദിവസങ്ങളിലും പിഷാരടി ഉപയോഗിക്കും.






