ടെഹ്റാൻ: ഫുട്ബോൾ ലോകകപ്പിൽ അമേരിക്കയിൽ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കാൻ ഫിഫയ്ക്ക് കഴിയില്ലെന്നും, ഫുട്ബോളിലൂടെ ലോകസമാധാനം കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ വ്യക്തമാക്കി.
യുദ്ധസാഹചര്യത്തിൽ അമേരിക്കയിൽ കളിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. താരങ്ങൾക്ക് സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെയാണ് ഇറാൻ ഫിഫയെ സമീപിച്ചത്. മത്സരങ്ങളിൽ രണ്ടെണ്ണം ലോസ് ഏഞ്ചൽസിലും ഒരെണ്ണം സിയാറ്റിലിലുമാണ് നടക്കുക. താരങ്ങളെ അമേരിക്കയിലേക്ക് അയക്കില്ലെന്നാണ് ഇറാൻ ഫെഡറേഷന്റേയും നിലപാട്.




