നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ട്രക്ക് മറിഞ്ഞതോടെ കുപ്പികൾ റോഡിലാകെ ചിതറി. കുപ്പികൾ മദ്യമാണെന്ന് തെറ്റിദ്ധരിച്ച് നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി. ഇതോടെ അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ സഹായിക്കാൻ ആരും തയ്യാറായില്ല.
പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ എത്തിക്കണമെന്നു അഭ്യർത്ഥിച്ചെങ്കിലും ആളുകൾ അത് അവഗണിച്ചുവെന്നും പറയുന്നു. പിന്നീട് പോലീസ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതുവരെ ഡ്രൈവർ സ്ഥലത്തു തന്നെ കിടക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.






